ദോഹ: മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്ററും ഫിൽകോം ഇന്റർനാഷണൽ ടോസ്സ്റ് മാസ്റ്റർസും സംയുക്‌തമായി യൂത്ത് ലീഡര്‍ ഷിപ്പ് പ്രോഗ്രാം നടത്തി. ഗാർഡൻ വില്ലേജ് ഹോട്ടലിൽ വെച്ചു നടന്ന സമ്മേളനം ടോസ്സ്റ് മാസ്റ്റർസ് ഇന്റർനാഷണൽ മുൻ ബ്രാൻഡ് അംബാസഡർ സോണി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ കോളജ് അലുംനി പേട്രൺ ബേബി കുര്യന്‍ അധ്യക്ഷത വഹിച്ചു.
റാം മോഹൻ, ശ്യാം സുന്ദർ, ലിയോ, ഡയാന, ജോസഫ്, അനീഷ് ജോർജ് മാത്യു, ലിജോ രാജു, വിജോ തോമസ് ജോൺ, ലിറ്റി ടോണി എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.