നിയന്ത്രണം വിട്ട കാർ പാലത്തിന്​ മുകളിൽ നിന്ന് താഴേയ്ക്കു വീണ് ആറ് പാകിസ്ഥാനികള്‍ റിയാദില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : നിയന്ത്രണം വിട്ട കാർ പാലത്തിന്​ മുകളിൽ നിന്ന് താഴയുള്ള റോഡിൽ വീണ് പാകിസ്ഥാൻ പൗരന്മാരായ ആറു പേര്‍ മരിച്ചു. ജുബൈൽ -റോയൽ കമീഷൻ റോഡിൽ ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ്​ പ്ലാന്റിലേക്ക് ഇറങ്ങുന്ന പാലത്തിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ഷെവർലെ കാർ പാലത്തിന്റെ കൈവരിക്ക്​ മുകളിലൂടെ താഴെ റോഡിലേക്ക് തലകീഴായി പതിയ്ക്കുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു. പോലീസും അഗ്​നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജുബൈലിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരായിരുന്ന ഇവർ ചെറിയ നിർമാണ പണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച്​ ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ആറുമാസം മുമ്പായിരുന്നു സൽമാന്റെ വിവാഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...