Wednesday, May 14, 2025 8:25 am

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ജന്മദിനാശംസകളുമായി ജോർദ്ദാനിൽ നിന്ന് ബ്ലെസ്സി

For full experience, Download our mobile application:
Get it on Google Play

ജോര്‍ദ്ദാന്‍ : ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്  പ്രശസ്ത സംവിധായകന്‍ ബ്ലെസി  ജോർദ്ദാനിൽ നിന്ന് ജന്മദിനാശംസകള്‍ നേര്‍ന്നു. ബ്ലെസ്സിയുടെ വാക്കുകള്‍ ….

ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനി 103-ാം വയസിലേക്ക് പ്രവേശിക്കുകയാണ്. തിരുമേനിയുടെ ദീർഘമായ ഈ ജീവിതകാലം  മലയാളകരയിലെ നാനാജാതി മതസ്ഥരായ ആളുകള്‍ക്ക് ചിരിയും ചിന്തയും പ്രദാനം ചെയ്തു.  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ് ” 100 years ക്രിസോസ്റ്റം ” എന്ന ഡോക്യുമെന്ററി ചെയ്യാൻ കഴിഞ്ഞത്. തിരുമേനിയെ പോലെ മനുഷ്യരെ മതത്തിന് അതീതമായി ഒരേ പോലെ സ്നേഹിക്കുന്ന ഒരു ആത്മിയ ഗുരുവിനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചിന്തകളും പ്രാര്‍ഥനകളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്.

തിരുമേനി പുതിയ വയസ്സിലേക്ക് പ്രവേശിക്കുന്ന ഈ ദിവസത്തിൽ (ഏപ്രിൽ 27) വളരെ ദൂരെ ജോർദ്ദാനിൽ നിന്ന് എനിക്ക് തിരുമേനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമെ കഴിയുകയുള്ളു. പൂർണ്ണ ആരോഗ്യത്തോടു കൂടി വിണ്ടും നമ്മളെ ചിന്തിപ്പിക്കുവാൻ അദ്ദേഹത്തിന് ഇടവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. തിരുമേനിയെപ്പോലുള്ള അപൂർവ്വം ചില മനുഷ്യരുടെ സമർപ്പണമാണ് ഈ ലോകം ഇന്നും നിലനിൽക്കുവാൻ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരുമേനിയ്ക്ക് എന്റെ എല്ലാവിധ ജന്മദിനാശംസകളും.

ബ്ലെസ്സി ( സംവിധായകൻ).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടി ; പാലക്കാട് സ്വദേശിനി പിടിയിൽ

0
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ...

സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി...

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...

കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം...