കോവിഡ് 19 : അലംഭാവം അരുത് – ജില്ലാമെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴേക്കും ആളുകള്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തിങ്ങിക്കൂടുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഏതുസാഹചര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുകയും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ഇല്ലാതെ വരുകയും ചെയ്യും.
തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ലാബുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌ക്കുകളാണ് അനുയോജ്യം. ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുജനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...