Friday, July 4, 2025 5:03 am

കോടതി ഉത്തരവുണ്ടായിട്ടും വീരമൃത്യവരിച്ച സി.ആര്‍.പി.എഫ് ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ ആശ്രിത നിയമനത്തില്‍ നിന്ന് അവഗണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഗില്‍ യുദ്ധത്തിന് മുന്നോടിയായി കാശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ക്കെതിരെ നടന്ന ഓപ്പറേഷനില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്റെ കുടുംബത്തോട് അവഗണനയെന്ന് പരാതി. മരണാനന്തരം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ അടൂര്‍ പള്ളിക്കല്‍ തെങ്ങമത്തില്‍ എസ്.സഹദേവന്റെ മകന്‍ കഴിഞ്ഞ ആറ് വര്‍ഷമായി അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.

ആശ്രിതനിയമനത്തിന് അര്‍ഹതയുണ്ടെന്നും ഉടനടി നിയമനം ഉറപ്പാക്കണമെന്നുമുള്ള ഹൈക്കോടതിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും വിധികള്‍ക്ക് പോലും വില നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് സഹദേവന്റെ കുടുംബം ആരോപിക്കുന്നു. 1999 ഫെബ്രുവരി 19 ന് ശ്രീനഗറിലെ ബാരമുള്ള ജില്ലയില്‍ സമ്പാസെക്ടറില്‍ വച്ച് 15 ആസാം റെജിമെന്റ് എന്ന ആര്‍മി യൂണിറ്റും 28 സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ 14 മണിക്കൂര്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷനൊടുവിലാണ് സഹദേവന്‍ കൊല്ലപ്പെടുന്നത്. അദ്ദേഹം മരണപ്പെടുമ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമെ ആയിരുന്നുള്ളു. മകന് മൂന്ന് വയസും മകള്‍ക്ക് രണ്ട് മാസവും മാത്രമായിരുന്നു പ്രായം.

മകന് 18 വയസ് തികഞ്ഞപ്പോള്‍ 2014 ലാണ് സഹദേവന്റെ വിധവ ഗിരിജയും മകന്‍ അഭിദേവും ആശ്രിതനിയമനത്തിനായി ആദ്യമായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 110/2002/ജിഎഡി ഉത്തരവ് പ്രകാരമാണ് ആശ്രിതനിയമനത്തിനായി സഹദേവന്റെ കുടുംബം അപേക്ഷ സമര്‍പ്പിച്ചത്. ഈ ഉത്തരവ് പ്രകാരം അര്‍ദ്ധസൈനികരുടെ ആശ്രിതനിയമനത്തിനായുള്ള മൂന്ന് വ്യവസ്ഥകളും സാധൂകരിക്കുന്നതാണ് സഹദേവന്റെ മരണം.

അര്‍ദ്ധസൈനികനായ ജവാന്‍ വീരമൃത്യു വരിക്കുന്നത് യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ ആയിരിക്കണം, പ്രസ്തുത ജവാന്റെ മരണത്തെ ‘ഡെത്ത് ഈസ് ആട്രിബ്യൂട്ടബിള്‍ ടു മിലിട്ടറി സര്‍വീസ്’ എന്ന് ആട്രിബ്യൂട്ടബിള്‍ അനക്‌സ് കകക സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസ് അഥോറിറ്റി സാക്ഷ്യപ്പെടുത്തിയിരിക്കണം, ഈ അര്‍ദ്ധസൈനികന്‍ ഏതെങ്കിലും ആര്‍മി യൂണിറ്റുമായി ചേര്‍ന്നുനടത്തിയ ഓപ്പറേഷനില്‍ ആയിരിക്കണം വീരമൃത്യു വരിച്ചത്:- എന്നിവയാണ് ഉത്തരവ് പ്രകാരമുള്ള മൂന്ന് വ്യവസ്ഥകള്‍.

ഈ മൂന്ന് വ്യവസ്ഥകളും സഹദേവന്റെ വീരമൃത്യുവിന് ബാധകമാണ്. അദ്ദേഹത്തിന്റെ മരണത്തെ ‘ഡെത്ത് ഈസ് ആട്രിബ്യൂട്ടബിള്‍ ടു മിലിട്ടറി സര്‍വീസ്’ എന്ന് ആട്രിബ്യൂട്ടബിള്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസ് അഥോറിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ച ഉത്തരവിലും ‘ഡെത്ത് ഈസ് ആട്രിബ്യൂട്ടബിള്‍ ടു മിലിട്ടറി സര്‍വീസ്’ എന്നാണ് സംസ്ഥാന പൊതുഭരണവകുപ്പും രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല വിവിധ കാലങ്ങളില്‍ ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിവിധ കാരണങ്ങളാല്‍ മരണപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്ത ജവാന്മാരുടെ ആശ്രിതര്‍ക്കും ഈ ഉത്തരവ് പ്രകാരം നിയമനം നല്‍കിയ ചരിത്രമുള്ളപ്പോഴാണ് ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തോട് ഈ അവഗണന.

എന്നാല്‍ 110/2002/ജിഎഡി ഉത്തരവ് 2018 ന് ശേഷം മാത്രമാണ് സി.ആര്‍.പി.എഫിന് ബാധകമായിട്ടുള്ളതെന്നാണ് അധികൃതരുടെ പക്ഷം. ഇതിന്റെ പേരിലാണ് സഹദേവന്റെ കുടുംബത്തിന് ആശ്രിതനിയമനം നിഷേധിക്കുന്നത്. എന്നാല്‍ ഈ ആനുകൂല്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന അര്‍ദ്ധസൈനികവിഭാഗമായ ബി.എസ്.എഫിന് നല്‍കുകയും സി.ആര്‍.പി.എഫിന് നിഷേധിക്കുകയും ചെയ്യുന്നത് അന്യായമാണെന്ന് സഹദേവന്റെ കുടുംബം ആരോപിക്കുന്നു.

ആ കാലയളവില്‍ രോഗം വന്ന് മരിച്ചവര്‍ക്കും മുങ്ങി മരിച്ചവര്‍ക്കുമടക്കം സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കി നിയമനം നല്‍കുമ്പോള്‍ 14 മണിക്കൂര്‍ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു മരിച്ച ജവാന്റെ കുടുംബത്തെ അവഗണിക്കുകയാണെന്നും ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തെളിവുകള്‍ സഹിതം പറയുന്നു.

ഇതിനിടെ നിയമനം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ല്‍ ഹൈക്കോടതിയേയും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനേയും സഹദേവന്റെ കുടുംബം സമീപിച്ചു. രണ്ടിടത്ത് നിന്നും നിയമനം സംബന്ധിച്ച പരാതി ഉടനടി പരിഹരിക്കണമെന്ന ഉത്തരവ് ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുഭരണസെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും കോടതി ഉത്തരവ് തള്ളിക്കൊണ്ടുള്ള മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്.

സി.ആര്‍.പി.എഫ് പ്രതിരോധ സേനാംഗമല്ലാത്തതിനാല്‍ ആശ്രിതനിയമനം നല്‍കാനാവില്ലെന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. എന്നാല്‍ അതേസമയം ഇവരുടെ അപേക്ഷകളും ഇവര്‍ക്കനുകൂലമായ കോടതി ഉത്തരവുകളും നിലനില്‍ക്കെ തന്നെ മറ്റൊരു സി.ആര്‍.പി.എഫ് ജവാന്റെ ഭാര്യയ്ക്ക് ആശ്രിതനിയമനം നല്‍കിയതിന് രേഖകളുണ്ട്.

35 വര്‍ഷം മുന്‍പ് ഹൃദ്രോഗം വന്നുമരിച്ച ജവാന്റെ ബന്ധുക്കള്‍ക്ക് പോലും ആശ്രിതനിയമനം നല്‍കുന്ന നാട്ടില്‍ അര്‍ഹതയുണ്ടായിട്ടും സഹദേവന്റെ കുടുംബം തഴയപ്പെടുന്നത് രാഷ്ട്രീയബന്ധങ്ങളില്ല എന്ന ഒറ്റകാരണത്താലാണ്. അത് ആ ധീരജവാനോടുള്ള അനാദരവാണ്. മരിച്ചുപോയ എം.എല്‍.എ.മാരുടെ മക്കള്‍ക്ക് വരെ നിയമം മറികടന്ന് ആശ്രിതനിയമനം നല്‍കുന്ന അധികാരികളാണ് രാജ്യത്തിന് വേണ്ടി പ്രാണന്‍ നല്‍കിയ ജവാന്റെ കുടുംബത്തെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് വലയ്ക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...