ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം : ടൂറിസം മന്ത്രി റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. കോവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകൾ എത്താൻ സാധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും കോവിഡിൽ ടൂറിസം മേഖലയിൽ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.

2020 മാർച്ച് മുതൽ ഡിസംബർ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016 ൽ 13 കോടി ആദ്യന്ത വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നെങ്കിൽ 2020 ൽ അതു 45 ലക്ഷമായി കുറഞ്ഞെന്നും റിയാസ് പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈനിലാക്കി ടൂറിസം വകുപ്പ്. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുൻനി‍ർത്തി ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇക്കുറി ഓൺലൈൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം വെബ്സൈറ്റിൽ പത്താം തീയതി മുതൽ പൂക്കളമത്സരത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങുമെന്നും കേരളത്തിലുള്ളവ‍ർക്കും പുറത്തുള്ളവ‍ർക്കും വെവ്വേറെ സമ്മാനങ്ങൾ നൽകുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...