ചവറയിലെ തുണിക്കടയിൽ മോഷണം , പ്രതികൾക്കായി തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ചവറയിലെ തുണിക്കടയിൽ മോഷണം നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജിതം. ഓണത്തിനായി എടുത്ത പുതിയ സ്റ്റോക്ക് കടത്തിക്കൊണ്ടുപോയ രണ്ട് അംഗ സംഘത്തിനായാണ് തെരച്ചിൽ നടക്കുന്നത്. ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് ആണ് മോഷ്ടാക്കൾ കടയിൽ എത്തിയതും മോഷണം നടത്തിയതും. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ചവറ ജംഗ്ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാൾ മോഷണം നടത്തിയത്.

കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന യുവാക്കൾ പുതിയ സ്റ്റോക്കുമായി കടന്നുകളയുകയായിരുന്നു. ബൈക്കിലാണ് സംഘം സ്ഥലത്തെത്തിയതും, മോഷണത്തിന് ശേഷം മടങ്ങിയതും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് ചവറ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...