ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്ത കേസ് ; മാധ്യമവിലക്കിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർണാടകയിലെ ധർമ്മസ്ഥലയിൽ കൂട്ടത്തോടെ മൃതദേഹങ്ങൾ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. കർണാടക സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിൻറെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകുകയായിരുന്നു.

ധർമ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി ക്ഷേത്രത്തിലെ നടത്തിപ്പുകാരായ കുടുംബത്തിനെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസുമായി ബന്ധപ്പെട്ടും മാധ്യമങ്ങളെ വിലക്കികൊണ്ടുള്ള സിവിൽ കോടതി ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരുന്നത്. നിരവധി സ്ത്രീകളെ മറവുചെയ്തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ ധർമസ്ഥല ക്ഷേത്ര ട്രസ്റ്റാണ് കോടതിയെ സമീപിച്ച് മാധ്യമവിലക്ക് ഉത്തരവ് നേടിയത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ അപകീർത്തികര’മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...