കൊല്ലം കേരളപുരത്ത് വൻ വയക്കുമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

കേരളപുരം : കൊല്ലം കേരളപുരത്ത് വൻ വയക്കുമരുന്ന് വേട്ട. രണ്ട് കാറുകളിലായി കടത്തിക്കൊണ്ട് വന്ന 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തട്ടാമല ത്രിവേണി സ്വദേശി മുഹമ്മദ് അനീസ്(25 ), ഇരവിപുരം വാളത്തുങ്കൽ സ്വദേശി ഷാനു എന്നറിയപ്പെടുന്ന ഷാനുർ(31), സെയ്ദലി(26) എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപെട്ട ഇരവിപുരം വാളത്തുങ്കൽ സ്വദേശിയായ മനോഫറിനായി(35) എക്സൈസ് അന്വേഷണം തുടങ്ങി.

ബെംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കായി തയ്യാറായി നിൽക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കൊല്ലത്ത് ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. പ്രതികൾക്ക് ലഹരി മരുന്ന് കിട്ടിയത് എവിടെ നിന്നാണെന്നും ആർക്കാണ് കൈമാറാനിരുന്നത് എന്നതടക്കം വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...