Wednesday, June 18, 2025 10:29 am

സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ

For full experience, Download our mobile application:
Get it on Google Play

സൗദി ; സൗദി അൽ ഖുറയ്യാത്തിലെ അൽ ഹദീഥ ചെക്ക് പോസ്റ്റിൽ വൻ ലഹരി ശേഖരം പിടികൂടി. ജോർദാനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കിൽ കടത്താൻ ശ്രമിച്ച ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. തക്കാളി, ഉറുമാൻ പഴം എന്നിവ കയറ്റിയ ട്രക്കിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 20 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 20 മുതൽ 50 മില്യൺ ഡോളർ (400 കോടി ഇന്ത്യൻ രൂപ) വരെ വിലമതിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായി നാർകോടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു. മയക്കു മരുന്നു കടത്തു സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

0
ആലപ്പുഴ : കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം...

കേരള സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തി. നാലുവർഷ ബിരുദ...

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം  : കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന്...

ചാലക്കുടിയിലെ വ്യാജലഹരിക്കേസ് : ലിവിയാ ജോസിനെയും സുഹൃത്ത് നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

0
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍...