ജൂനിയര്‍ എന്‍ടിആര്‍ പടത്തിന് ഫാന്‍സ് പടക്കം പൊട്ടിച്ചു ; തീയറ്ററില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ നടന്മാരില്‍ വന്‍ താരനിരയുള്ള നടന്മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. അദ്ദേഹത്തിന്റെ തന്റെ 40-ാം ജന്മദിനം കഴിഞ്ഞദിവസമായിരുന്നു. ഇതിനോടനുബന്ധിച്ച് എന്‍ടിആറിന്റെ 20 വര്‍ഷം പഴക്കമുള്ള സിനിമ സിംഹാദ്രി തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു. ഇതിനിടയില്‍ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദര്‍ശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററില്‍ വന്‍ തീപിടുത്തമുണ്ടായി. സിനിമ കാണാന്‍ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്സര തിയേറ്ററിലായിരുന്നു ഷോ. സിനിമ തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകര്‍ തീയറ്റര്‍ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററില്‍ തീ പടര്‍ന്നത്.

തീയറ്ററിലെ രണ്ടാം നിരയില്‍ തീപിടച്ചു. ഇതോടെ കാണികളെ തീയറ്ററില്‍ നിന്ന് ഒഴിപ്പിച്ചു.തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകര്‍ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിന്റെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാന്‍സ് നടത്തിയതെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...