ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പട്ടാപ്പകൽ വൻ മോഷണം. എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം കവർന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയ വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തിയ സംഘം വാൻ നിർത്തിച്ചു. വ്യാജ ഐഡി കാർഡ് കാണിച്ച് ജീവനക്കാരെ വിശ്വസിപ്പിച്ചു.

പിന്നീട് വാനിലെ പണവും ജീവനക്കാരെയും മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റി. അൽപ്പ സമയത്തെ യാത്രയ്ക്ക് ശേഷം ഡയറി സർക്കിളിന് സമീപത്ത് വെച്ച് ജീവനക്കാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്നും ഇറക്കി വിട്ടു. ഗ്രേ കളർ ഇന്നോവ കാറിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ബന്നർഘട്ട ഭാഗത്തേയ്ക്ക് പോയ ഈ വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. വാനിൽ ഉണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. കവർച്ചാ സംഘത്തെ പിടികൂടാൻ സിറ്റി സൗത്ത് പോലീസ് ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...