യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത സംഘത്തിനായി തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍ പൈന്നൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപമാണ് സംഭവം. 6 ലക്ഷത്തിലധികം തുക ഇന്നോവയിലെത്തിയ സംഘം തട്ടിയെടുത്തെന്നാണ് പരാതി. കാറിന്റെ ചില്ല് തകര്‍ത്ത് മുളക്‌പൊടി സ്േ്രപ ചെയ്താണ് പണം തട്ടിയതെന്നാണ് മൊഴി. തട്ടിപ്പിനിരയാവര്‍ പാലക്കാട് സ്വദേശികളാണ്. ഇവരെ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്നും പരാതിയുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴി ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഇവര്‍ ഇത്രയും പണവുമായി തൃപ്രയാര്‍ എത്തിയതെന്തിനെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ വാഹന കച്ചവടക്കാരാണെന്നും വാഹനം വാങ്ങാനാണ് പണവുമായി എത്തിയതെന്നുമാണ് പരാതിക്കാര്‍ നല്‍കുന്ന വിശദീകരണം. ഇന്നോവയുടെ വാഹന നമ്പര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. പരാതിക്കാര്‍ പണവുമായി തൃപ്രയാര്‍ എത്തുന്നത് അറിയാമായിരുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചും പൊലീസി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...