ബാലരാമപുരത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലരാമപുരത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് വൻ മോഷണം. ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. നഷ്ടപ്പെട്ടത് വിഷു ബമ്പർ ഉൾപ്പടെയുള്ള ടിക്കറ്റുകളാണ്. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർ​ഗാന​ഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി സെന്ററിൽ നിന്നാണ് ഇത്രയും അധികം ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കടയടച്ച് നാരായണൻ വീട്ടിൽ പോയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോൾ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മോഷണം പോയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...