Friday, April 19, 2024 5:19 am

സൗഹൃദ വേദി കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസ് പ്രാർത്ഥനയോടു കൂടിയാണ് സംഘം പുറപ്പെട്ടത്. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ
ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

Lok Sabha Elections 2024 - Kerala

മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്കി. പത്മാലയം കെ.ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കസ്തൂർബാ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ, മാനസ് രാജപ്പൻ, ഗാന്ധിഭവൻ സെക്രട്ടറി മീരാസാഹിബ്,ഡയറക്ടർ മുരളി കുടശ്ശനാട് ,സൗഹൃദ വേദി ഉന്നതാധികാര സമിതി അംഗങ്ങളായ റെന്നി തോമസ് തേവേരിൽ ,വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പി.ദാമോദരൻ, കവി അടൂർ രാമകൃഷ്ണൻ, ഗാസി ഭവൻ മാനേജർ ജയശ്രീ മോഹൻ, പി.ആർ.ഒ: കെ ഹർഷകുമാർ ,നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.കൃഷ്ണൻകുട്ടിനായർ, ഇൻ്റലിജെൻസ് റിട്ട. എസ്.ഐ:പി പത്മകുമാർ വള്ളികുന്നം ,മിത്രം ഗ്രൂപ്പ് ജനറൽ മാനേജർ വിനു ദാനിയേൽ എന്നിവർ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി.ഇടിക്കുള,ഗാന്ധി പുരസ്ക്കാരം നേടിയ സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി.പത്മജ ദേവി, ഗിന്നസ് റിക്കോർഡ് ജേതാവ് അശ്വിൻ വാഴുവേലിൽ എന്നിവരെ ഗാന്ധിഭവൻ എക്സിക്യൂട്ടീവ് സമിതി ആദരിച്ചു.

ഗാന്ധിഭവനിലെ എല്ലാ അന്തേവാസികൾക്കും പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചും സ്നേഹ വിരുന്നും സംഘടിപ്പിച്ചാണ് സംഘം മടങ്ങിയത്. ഗിന്നസ് അശ്വിൻ വാഴുവേലിൽ രണ്ട് വിരലിൽ നടത്തിയ പ്രകടനം സദസ്സിലും വേദിയിലും ഇരുന്ന ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. അന്തേവാസിയായ ടൈറ്റസ് ക്രിസ്തുമസ് പാപ്പായുടെ വേഷമിട്ട് അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ 17 വർഷമായി ക്രിസ്തുമസ് ദിനത്തിൽ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോട നടത്തപെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0
ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും...