മത്തായിയുടെ മരണം : അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചിറ്റാറിലെ ഫാം ഉടമ  പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറിയ സാഹചര്യത്തില്‍ പോലീസ് ഇനി നടത്തുന്ന ഏതു നീക്കവും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണി കെ. ജോര്‍ജ് വ്യക്തമാക്കി.‌

വനപാലകസംഘത്തിലെ മൂന്നുപേര്‍ക്ക് മത്തായിയുടെ മരണവുമായി ബന്ധമില്ലെന്നു സ്ഥാപിക്കാനുള്ള ചില നീക്കങ്ങള്‍ നടക്കുന്നതായി കുടുംബം സംശയിക്കുന്നു. ഏഴംഗ വനപാലകസംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കുടപ്പനയിലെ കുടുംബവീടിനു സമീപം തെളിവെടുപ്പിനായി മത്തായിയെ കൊണ്ടുവരുമ്പോള്‍ നാലുപേരാണ് ഒപ്പമുണ്ടായിരുന്നതെന്നും  മൂന്നുപേര്‍ ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നുമാണ് വനപാലകരുടെ ഭാഷ്യം.
വനപാലകരുടെ മൊഴികളിലുണ്ടായ ചില വൈരുദ്ധ്യങ്ങളുടെ പേരില്‍ സംഘത്തിലെ വനിതയായ ഉദ്യോഗസ്ഥയുടെ അടക്കം രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ പോലീസ് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതിനു കഴിയുന്നതിനു മുമ്പാണ് കേസ് ഹൈക്കോടതിയിലെത്തിയത്. സിബിഐയ്ക്കു കൈമാറി ഉത്തരവ് വേഗത്തില്‍ നല്‍കുകയും ചെയ്തു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി അടക്കം കൈമാറിക്കഴിഞ്ഞിരിക്കുകയാണ്. ഇനി ഏതെങ്കിലും നടപടിക്രമങ്ങള്‍ കോടതി മുഖേന നടത്താന്‍ പോലീസ് നീക്കമുണ്ടായാല്‍ നിയമപരമായി നേരിടാനാണ് കുടുംബം ആലോചിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.‌ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം കഴിഞ്ഞദിവസം കുടുംബാംഗങ്ങളില്‍ നിന്നു വിവരശേഖരണം നടത്തിയിരുന്നു.
കേസ് ഡയറിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങളും ലഭിക്കുന്നതോടെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കും. ഇതേത്തുടര്‍ന്ന് സംഘം ചിറ്റാറിലേക്കെത്തുമെന്നും അറിയിച്ചിട്ടുണ്ട്. മത്തായിയുടെ മൃതദ്ദേഹം  സംസ്‌കരിക്കാതെ സൂക്ഷിച്ചിട്ടുള്ളതിനാല്‍ റീ പോസ്റ്റുമോര്‍ട്ടത്തിന്റെ സാധ്യത അടക്കം സിബിഐ പരിശോധിച്ചുവരികയാണ്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...