മഠത്തിൽകടവ് ആംബുലൻസ് പാലം പൊളിച്ചു മാറ്റും

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ബുധനൂർ – ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാലപ്പഴക്കമേറിയ മഠത്തിൽകടവ് (നെൽപ്പുരകടവ്) ആംബുലൻസ് പാലം പൊളിച്ചുമാറ്റാൻ കളക്ടർ ഉത്തരവി​ട്ടു. കഴിഞ്ഞ ഒക്ടോബർ 13ന് പുതിയ പാലം തുറന്ന് കൊടുത്തെങ്കിലും പഴയപാലം പൊളിച്ചിരുന്നില്ല. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു നവകേരള സദസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടമ്പേരൂർ ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മഠത്തിൽകടവ് ആംബുലൻസ് പാലം പൊളിച്ചുനീക്കണമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പായില്ല. നേരത്തെ കടത്തുവള്ളമാണ് ഈ കടവിൽ യാത്രയ്ക്കായി ആളുകൾ ഉപയോഗിച്ചിരുന്നത്.

യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇവിടെ 2004ൽ ആണ് വീതി കുറഞ്ഞ ആംബുലൻസ് പാലം നിർമിച്ചത്. എസ്.രാമചന്ദ്രൻപിള്ള എം.പിയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. വീതികുറഞ്ഞ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് സഞ്ചരിച്ചിരുന്നത്. മഠത്തിൽകടവിൽ വീതികൂടിയ പുതിയ പാലം നിർമിക്കണമെന്നാവശ്യം ശക്തമായതോടെയാണ് പുതിയ പാലം നിർമ്മിച്ചത്. 11.8 കോടി രൂപ വിനിയോഗിച്ച് വാഹന 9.70 മീറ്റർ വീതി​യിൽ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്‌ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...