കുന്നന്താനം : മഠത്തിൽക്കാവ് ക്ഷേത്രം – അമ്പാടി-പ്ലാച്ചിറപ്പടി റോഡിന്‍റെ ടാർ ഉപരിതലം ഇളകി. കുഴികൾനിറഞ്ഞ റോഡിൽ യാത്ര ദുരിതമായി. ടാർ വശത്തുനിന്ന് 30 സെന്റിമീറ്റർ വരെ താഴ്ചയുണ്ട്. ബൈക്കുകളും സൈക്കിളുകളും ഓടിച്ച് എത്തുന്നവർ അല്പം മാറിയാൽ മറിഞ്ഞുവീഴുമെന്നത് ഉറപ്പ്. എതിരേ വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് ഇടം നൽകുമ്പോഴാണ് അപകടമേറെയും. പലഭാഗത്തും കാട്ടുചെടികളും പുല്ലുംവളർന്ന് നിൽക്കുന്നു. ഓടകൾ ഇല്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. കൃത്യമായ കാലയളവിൽ അറ്റകുറ്റപ്പണി നടത്താത്തതും ഓടകളുടെ അഭാവവും തകർച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























