വെച്ചൂച്ചിറയിൽ മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : 50 ലക്ഷത്തിലധികം കുടുംബങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വെച്ചൂച്ചിറയിൽ പുതുതായി ആരംഭിച്ച മാവേലി സ്റ്റോർ സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നത് സപ്ലൈകോ വഴിയാണ്. അഞ്ചു വര്‍ഷവും മുടങ്ങാതെ പതിമൂന്നിന സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കി വരുന്നുണ്ട്. ഇതുമൂലം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് രമാദേവി ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ഫിലിപ്പ്, പഞ്ചായത്ത് മെമ്പർമാരായ ജോൺ മാത്യു, സിറിയക്ക് തോമസ്, മഞ്ചു ബാബു, രാജി വിജയകുമാര്‍, സപ്ലൈകോ റീജിയണൽ മാനേജർ പി.എസ് പ്രീത, എം.വി പ്രസന്നകുമാര്‍, സജി കൊട്ടാരം, സജിമോൻ കടയിനിക്കാട്, എന്‍.ജി പ്രസന്നന്‍, ആര്‍ നന്ദകുമാര്‍, ബാബു അന്ത്യാകുളം, രാജുഗോപാൽ, പ്രശാന്ത് മോളിക്കൽ, താലൂക്ക് സപ്ലൈ ഓഫീസര്‍ എം. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...