മാവേലിക്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 84-ാം രാജ്യാന്തര സമ്മേളനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 84-ാം രാജ്യാന്തര സമ്മേളനം ആരംഭിച്ചു.പുന്നമൂട് ജീവാരാം സെന്ററിൽ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി ഒസിവൈഎം – ഡി ക്സിറ്റ് സംസ്ഥാന തല ഉദ്ഘാടനവും സുരേഷ് ഗോപി നിർവഹിച്ചു. ലഹരി എന്ന പിശാചിനെ തകർത്ത് എറിയാനുള്ള കരുത്താണ് യുവത്വം. ലഹരിക്കെതിരെയുള്ള പടയൊരുക്കത്തിന്റെ സമയം വൈകിയിട്ടില്ല, യുവജനങ്ങൾ ലഹരി വിപത്തിനെ കൈകാര്യം ചെയ്യണം. അതിനു എല്ലാവിധ പിന്തുണയും നടനായും വ്യക്തിയായും നൽകുമെന്നും ലഹരി വിരുദ്ധ പോരാട്ടം എന്ന മുൾക്കിരീടം അണിയുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ആമുഖ സന്ദേശം നൽകി. ഓർത്തഡോക്സ് സഭ സിനഡ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സഭ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ജിവാരം ഡയറക്ടർ ഫാ. ഏബഹാം, യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി, ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, ട്രഷറർ പേൾ കണ്ണേത്ത് , റിജിയണൽ ജനറൽ സെക്രട്ടറി അബി എബഹാം കോശി, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. അജി ഗീവർഗീസ് ജനറൽ സെക്രട്ടറി എബിൻ ബേബി, ട്രഷറർ നിബിൻ നല്ലവിട്ടിൽ, മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി.വർഗീസ്, മുൻ ട്രഷറർ ജോജി വി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഒക്ടോബർ 5 ന് രാവിലെ 11:30 നു സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിക്കും. വജന പ്രസ്ഥാനം ജോബ് സെൽ ആരംഭിക്കുന്ന പിഎസി ഓൺലൈൻ പരിശീലന പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് സമാപന സന്ദേശം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...