മാവൂര്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് രണ്ടാഴ്ച നിര്‍ബന്ധ പരിശീലനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവൂര്‍ ഭരണസമിതി യോഗത്തില്‍ എല്‍.ഡി.എഫ് അംഗത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതിനും വോട്ട് ചെയ്തതിനും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് രണ്ടാഴ്ച നിര്‍ബന്ധ പരിശീലനം. പഞ്ചായത്തീരാജ് നിയമത്തെയും യോഗ നടപടികളെയും കുറിച്ച്‌ രണ്ടാഴ്ച തൃശൂര്‍ കിലയില്‍ പരിശീലനം നേടാനാണ് നിര്‍ദേശം. ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി പ്രമേയം അവതരിപ്പിച്ചതിന് ഓംബുഡ്സ്മാന്‍ ഉത്തരവുപ്രകാരമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരുമടക്കം 10 യു.ഡി.എഫ് മെംബര്‍മാരോടും പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്.

ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ജൂണ്‍ 16ന് നല്‍കിയ ഉത്തരവ് പ്രകാരമാണ് നടപടി. ആഗസ്റ്റ് 29 മുതല്‍ രണ്ടാഴ്ച പരിശീലനത്തിന് തിങ്കളാഴ്ച രാവിലെ 10.30ന് എത്തണമെന്നാവശ്യപ്പെട്ട് കിലയില്‍നിന്ന് പ്രസിഡന്റിന് കഴിഞ്ഞ ദിവസം കത്ത് നല്‍കി. 2021 നവംബര്‍ 27ന് ഭരണസമിതി യോഗത്തിലാണ് പതിനഞ്ചാം വാര്‍ഡ് അംഗം എല്‍.ഡി.എഫിലെ കെ.ഉണ്ണികൃഷ്ണനെതിരെ വിവാദ പ്രമേയം അവതരിപ്പിച്ചത്. 2021 നവംബര്‍ അഞ്ചിന് പതിനഞ്ചാം വാര്‍ഡില്‍പെട്ട കല്‍പ്പള്ളി കടവില്‍ മാവൂര്‍ പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അനധികൃത മണല്‍ തോണികള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് വിഷയങ്ങളുടെ തുടക്കം.

പഞ്ചായത്ത് അധികൃതരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കൂടെ നിലയുറപ്പിച്ച്‌ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട മെംബര്‍ ഉണ്ണികൃഷ്ണന്‍, അധികൃതര്‍ പിടിച്ചെടുത്ത മണല്‍ തോണി പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മാഫിയയോടൊപ്പം നിന്ന് ഭീഷണിപ്പെടുത്തുകയും തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചും ഇതില്‍ പ്രതിഷേധിച്ചുമായിരുന്നു പ്രമേയം. ഇതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയെങ്കിലും പ്രമേയം വോട്ടിനിട്ട് പാസാക്കി.

പ്രമേയം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ ഓംബുഡ്സ്മാനെ സമീപിച്ചതിനെ തുടര്‍ന്ന് വിശദ പരിശോധനക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ ഓംബുഡ്സ്മാന്‍ പ്രമേയം റദ്ദാക്കി. അതോടൊപ്പം കിലയില്‍ രണ്ടാഴ്ചത്തെ പരിശീലനം നല്‍കി റിപ്പോര്‍ട്ട് ചെയ്യണമെന്നും വിധിച്ചു. ഇതനുസരിച്ചാണ് തിങ്കളാഴ്ച മുതല്‍ പരിശീലനം നല്‍കുന്നത്. അതേസമയം, പ്രമേയം റദ്ദാക്കിയ ഓംബുഡ്സ്മാന്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനാലും മറ്റ് അത്യാവശ്യങ്ങളുള്ളതിനാലും പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കിലക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...