റേഷന്‍ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷന്‍ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്രം അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുകയില്‍ നിന്നുമാണ് കേരളത്തിന് പണം വകയിരുത്തിയിരിക്കുന്നത്. 1200 കോടി രൂപയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. കേന്ദ്രം നല്‍കിയ പണം കേരളത്തിന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ എത്തിക്കുന്നതിന് വിനിയോഗിക്കാം.

ഇതിന് പുറമേ റേഷന്‍ കടകള്‍ക്കുള്ള മാര്‍ജിന്‍, റേഷന്‍ സംഭരണം എന്നിവയ്‌ക്ക് വേണ്ടിയും പണം ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം കൊറോണക്കാലത്തെ കിറ്റ് വിതരണത്തിന്റെ കുടിശ്ശിക വീട്ടാന്‍ ഈ പണം ഉപയോഗിക്കാന്‍ കേരളത്തിന് അനുവാദമില്ല. 2020-21 വര്‍ഷത്തില്‍ കിറ്റ് വിതരണം ചെയ്ത വകയില്‍ 10 മാസത്തെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ട്. ഇത് നല്‍കാന്‍ അനുവദിച്ച തുക ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. 13 മാസം കിറ്റ് വിതരണം ചെയ്തതില്‍ മൂന്ന് മാസത്തെ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...