നായശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഇക്കാലത്ത് തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ഒരുക്കി പ്രവാസി

For full experience, Download our mobile application:
Get it on Google Play

കോന്നി : നായശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഇക്കാലത്ത് തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ഒരുക്കി പ്രവാസി. നായശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഇക്കാലത്ത് തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ഒരുക്കി നായകളുടെ രക്ഷകനാകുകയാണ് കോന്നി മാങ്കുളം ഷീജ മന്‍സിലില്‍ അജാസ് (31). വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിലാണ് അജാസ് നായകളുടെ സംരക്ഷണകേന്ദ്രം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവില്‍ കാണപ്പെട്ടതും പരിക്ക് പറ്റിയതുമായ നൂറിലധികം നായകള്‍ ഇവിടെയുണ്ട്.

രണ്ടര വര്‍ഷമായി നായ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള അജാസ് ഇവയ്ക്കായി സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സംരക്ഷണകേന്ദ്രത്തില്‍ രണ്ടുനേരം ഭക്ഷണവും മരുന്നുകളും ചികിത്സയും നല്‍കിവരുന്നു. തെരുവില്‍ പട്ടിണി കിടന്ന നായകള്‍ക്കായി വൈറ്റമിനും കാല്‍സ്യവും അടങ്ങിയ ഡോഗ് ഫുഡും നല്‍കുന്നു. ഇവിടെ നാലു ജോലിക്കാരും വാഹനങ്ങളുമുണ്ട്. വാടകയ്‌ക്കെടുത്ത ഭൂമിയിലാണ് ഷെല്‍ട്ടര്‍ ഒരുക്കിയിട്ടുള്ളത്. സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് നായകളെ കൈമാറാനും അജാസ് തയ്യാറാണ്.

സംരക്ഷണ കേന്ദ്രത്തിന്റെ സ്ഥലവാടകയും ജോലിക്കാരുടെ ശമ്പളവും ആഹാര ചെലവുകളുമായി മാസം വലിയ തുക വേണ്ടിവരുന്നുണ്ട്. മൃഗസ്‌നേഹികളുടെയും വാട്സ് ആപ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഇതിന് പണം കണ്ടെത്തുന്നത്. പ്രവാസിയായ അജാസിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗവും നായ സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുകയാണ്.

ആദ്യം നിരീക്ഷണം, പിന്നെ കൂട്ടിലേക്ക്
തെരുവുകളില്‍ നിന്ന് കണ്ടെത്തുന്ന നായകളെ സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചശേഷം ആദ്യം ഐസിലേഷന്‍ പോയിന്റില്‍ പാര്‍പ്പിക്കും. ചികിത്സ ആവശ്യമെങ്കില്‍ നല്‍കും തുടര്‍ന്ന് ഇവയെ ഒബ്‌സെര്‍വഷന്‍ പോയിന്റില്‍ ഒരാഴ്ച നിരീക്ഷിച്ച ശേഷമാകും കൂടുകളിലാക്കുന്നത്. നായകള്‍ക്ക് ആവശ്യമെങ്കില്‍ കോന്നിയിലെ മൃഗാശുപത്രിയിലും കോഴഞ്ചേരിയിലെ സ്വകാര്യ മൃഗാശുപത്രിയിലും എത്തിച്ചു ചികിത്സ നല്‍കും. പേവിഷബാധയുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് ഒരാഴ്ച ഐസിലേഷന്‍ പോയിന്റില്‍ നിറുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...