മെക്‌സിക്കോയില്‍ മെട്രൊ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ മരിച്ചു ; എഴുപതു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ മെട്രൊ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ മരിച്ചു. എഴുപതു പേര്‍ക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മെട്രോ ബീം തകര്‍ന്നുവീഴുകയായിരുന്നു. ട്രെയിന്‍ കടന്നുപോവുന്ന സമയത്താണ് ബീം തകര്‍ന്നത്. ട്രെയിന്‍ നേരെ താഴേ ആള്‍ക്കൂട്ടത്തിലേക്കു പതിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനാറ് അടി ഉയരത്തിലായിരുന്നു മെട്രോ പാത. ഇതിനു താഴേ ട്രെയിന്‍ വീഴുകയായിരുന്നു. റോഡിലെ മീഡിയനു മേലാണ് ട്രെയിന്‍ വീണത് എന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പോവുന്ന സമയത്ത് മെട്രോയുടെ ബീം തകരുകയായിരുന്നുവെന്ന് മേയര്‍ ഷെയിന്‍ബോം പറഞ്ഞു. ബോഗിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു വ്യക്തമായിട്ടില്ല. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...