തിരുവനന്തപുരം : പുതിയ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4380 രൂപയിലും പവന് 35,040 രൂപയിലുമാണ് ഇന്ന് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന് വെള്ളിയാഴ്ച വില കുത്തനെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് ഇന്നലെ ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4380 രൂപയിലും പവന് 35,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഏപ്രിൽ മാസത്തിൽ സ്വർണം പവന് ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ 36,080 രൂപയാണ്. ഇത് മാർച്ചിലെയും ഏപ്രിലിലെയും ഉയർന്ന നിരക്കായിരുന്നു. ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ചിൽ സ്വർണം ഇടിഞ്ഞു നിന്നെങ്കിലും ഏപ്രിലിൽ വർധിക്കുന്ന പ്രവണത കാണിച്ചിരുന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. സ്പോട്ട് ഗോൾഡ് നിരക്ക് ഔൺസിന് 2.33 ഡോളർ കുറഞ്ഞ് 1768.91 നിരക്കിലാണ് വ്യാപാരം നടക്കുന്നത്.