സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് വി.വി.രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി. നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷ്. മുൻസിപ്പൽ ആക്ട് പ്രകാരമോ ജനപ്രാതിനിധ്യനിയമം വഴിയോ മാത്രമേ മേയർക്ക് പ്രവർത്തിക്കാൻ കഴിയൂ. തന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഒപ്പിടാനായി നൽകിയ അറ്റൻഡൻസ് രജിസ്റ്റർ ചില കൗൺസിലർമാർ തട്ടിയെടുത്ത് പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് പബ്ലിക് ഡോക്യുമെന്റ് ആണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും രാജേഷ് പറഞ്ഞു. ബഹളത്തിനിടയിൽ ബുക്കിന് മുകളിലേക്ക് വെള്ളം ഒഴിക്കുകയും രണ്ട് പേജുകൾ കീറിക്കളയുകയും ചെയ്തു.

കൗൺസിലർ സുഗതൻ തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ കൗൺസിൽ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തതിന് ‘കെ സ്മാർട്ട്’ രേഖകളും വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണ യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.നിയമപരമായ പരാതികൾ ഉണ്ടെങ്കിൽ കോടതിയെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ ആണ് സമീപിക്കേണ്ടതെന്നും അല്ലാതെ ഔദ്യോഗിക രേഖകൾ നശിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുന്ന കാര്യത്തിൽ ലഭ്യമായ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...