വിടി ബൽറാം ചാർത്തി നൽകിയ പേര് ചേരുന്നത് കെ എസ് യുവിന് ; സഞ്ജീവ് പി എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി ടി ബൽറാമിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ് എഫ് ഐ കഴിഞ്ഞ പത്തു വർഷം ഒന്നും ചെയ്തില്ലെന്ന വി ടി ബൽറാമിൻ്റെ വസ്തുത വിരുദ്ധ വാദങ്ങൾക്കാണ് കൃത്യമായി മറുപടി പി എസ് സഞ്ജീവ് നൽകിയിരിക്കുന്നത്. കേരളത്തിലെ വിദ്യാർഥി സംബന്ധിയായ പ്രശ്നങ്ങളിൽ കഴിഞ്ഞ പത്ത് വർഷവും ഇപ്പോഴും എസ് എഫ് ഐ ഇടപെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് അദ്ദേ​ഹം പറഞ്ഞു. ഗവർണറെയും സകല വർഗീയവാദികളെയും ചോദ്യം ചെയ്ത ഞങ്ങൾക്ക് ചേരാത്ത പേരാണ് നിങ്ങൾ ചാർത്തി നൽകിയത്. അത് ചേരുന്ന വിദ്യാർത്ഥി സംഘടന കെഎസ്‍യു ആണ് എന്നും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. ആഗ്രഹിച്ച മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കും, മനുഷ്യരുടെ ശ്രദ്ധ കിട്ടാത്തതിന്റെ പ്രശ്നവും തീർക്കാൻ എസ്എഫ്ഐ ക്കെതിരെ രണ്ട് പറയണം എന്നാലേ വാർത്തയാകു എന്ന സ്ഥിരം യുഡിഎഫ് പിപ്പിടിയും കൊണ്ട് ഇറങ്ങരുത് എന്നും അദ്ദേ​ഹം ഫേസ്ബുക്കിൽ കുറിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യയിലെ കാണിക്കക്കൊള്ള ; മൂന്ന് മാസം മുമ്പേ മുന്നറിയിപ്പ് നൽകിയിട്ടും ട്രസ്റ്റ് നിശബ്ദത പാലിച്ചെന്ന്...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കത്തട്ടിപ്പിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ...

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്ന് മന്ത്രി കെ.മുരളീധരന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്ന് മന്ത്രി കെ.മുരളീധരന്‍. വിവാഹം...

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്....

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ...

അയോധ്യയിലെ സംഭാവന തട്ടിപ്പിനെ കുറിച്ച് മൂന്ന് മാസം മുൻപ് ട്രസ്റ്റിനെ വിവരം അറിയിച്ചിരുന്നുവെന്ന് എസ്...

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സംഭാവന തട്ടിപ്പിനെ കുറിച്ച് മൂന്ന്...