ടോൾ കൊടുക്കാതെ ബൈപ്പാസ് കടന്നാൽ കേസും പിഴയും ; വാഹന നമ്പർ പോലീസിന് കൈമാറിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദേശീയപാതയിലെ ടോൾ പ്ലാസകളിൽ പണം നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ ടോൾ പ്ലാസയിൽ ടോൾ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ നേരിട്ട് ട്രാഫിക് പോലീസിന് കൈമാറിത്തുടങ്ങി. നിയമലംഘകരെ കണ്ടെത്തി പിഴ ചുമത്തുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം ടോൾ അടയ്ക്കാതെ കടന്നുപോയ 86 വാഹനങ്ങളുടെ വിവരങ്ങളാണ് പൊലീസിന് കൈമാറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ നൽകാതെ പ്ലാസ കടന്നതായി അധികൃതർ അറിയിച്ചു.

ടോൾ ഫീസ് നൽകാതെ യാത്ര തുടരുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പോലീസ് 1,000 രൂപ പിഴ ഈടാക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവരിൽ ഭൂരിഭാഗവും കാറുകളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ടോൾ നൽകാത്ത വാഹനങ്ങൾ നേരിട്ട് തടഞ്ഞുനിർത്തിയാൽ പലപ്പോഴും ജീവനക്കാരുമായി തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് അത്തരം വാഹനങ്ങളെ തടയുന്ന നടപടി ജീവനക്കാർ അവസാനിപ്പിച്ചത്. എന്നാൽ ഇതേ തുടർന്ന് ടോൾ വെട്ടിച്ച് കടന്നുപോകുന്നവരുടെ എണ്ണം വർധിച്ചതായാണ് ടോൾ അധികൃതരുടെ വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...