യു.ഡി.എഫ് – ബി.ജെ.പി ആക്രമണമാണ് മേയർ നേരിടുന്നത് – വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോർപ്പറേഷൻ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നു. ശക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിൽ മേയറെ ആക്രമിക്കുന്നത്. തനിക്ക് ഇതിനോട് യോജിക്കാൻ സാധിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പോലീസ് ആണെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവർ-മേയർ വിഷയത്തിൽ ഇന്നലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം നടന്നിരുന്നു. മേയർക്കെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ യദു നേരത്തേ കന്റോൺമെന്റ് പോലീസിന് നൽകിയ പരാതിയിൽ തുടർ നടപടിയുണ്ടാകാഞ്ഞതിനാലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് യദുവിന്റെ പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...

ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

0
വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്-...