തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയർ എംകെ വർഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തും. ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വീണ്ടും ആവർത്തിച്ചു. സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കോര്‍പ്പറേഷനാണ് തൃശൂര്‍. കോര്‍പ്പ ശമ്പളപരിഷ്കരണത്തിന്റെ പേരിലാണ് വൈദ്യുതി വിഭാഗത്തിലെ ആകെയുള്ള 229 തസ്തികകൾ 103 ആക്കി വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ഉത്തരവ് റദ്ദാക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. ജീവനക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കേണ്ടതിന് പകരം പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും മേയർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























