പാളയം മാർക്കറ്റിന്റെ ശുചീകരണത്തിന് നേരിട്ടെത്തി മേയർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാളയം മാർക്കറ്റിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി ശുചീകരണം ആരംഭിക്കാൻ നേരിട്ടെത്തി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘ന​ഗരസഭ മുന്നോട്ട്’ എന്ന ഹാഷ് ടാഗോടെ ആര്യ രാജേന്ദ്രൻ തന്നെയാണ് ശുചീകരണ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മാർത്തോമ്മാ യൂത്ത് അലയൻസ് തിരുവനന്തപുരം, കൊല്ലം ഭദ്രാസനം എന്നിവയും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. മാലിന്യസംസ്കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പൊതുജന പങ്കാളിത്തത്തോടെ നഗര ശുചീകരണം കാര്യക്ഷമമായി നടത്താനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. – ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം നഗരത്തിൻറെ ഹൃദയഭാഗത്താണ് ഈ മാലിന്യം കുന്നുകൂടുന്നത്. സെക്രട്ടേറിയറ്റിനും കോർപ്പറേഷൻ ആസ്ഥാനത്തിനും സമീപമാണ് ഈ മാലിന്യ  പ്രശ്നം. പാളയം കന്നിമാര മാർക്കറ്റിൽ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യങ്ങൾക്ക് പുറമേ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിൻയങ്ങളും ഇവിടെ തള്ളുന്നുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...