അവശനായി മരത്തില്‍ കുടുങ്ങി : ഫയര്‍ഫോഴ്സ് രക്ഷിച്ച യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ചോല വെട്ടാന്‍ മരത്തില്‍ കയറിയ ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയില്‍ മരിച്ചു. പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശനാണ് (46) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വീടനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. കാലവര്‍ഷത്തില്‍ മരക്കൊമ്പ് വീടിനു മുകളില്‍ പൊട്ടി വീണ് അപകടമുണ്ടാകുമെന്ന് കരുതി അത് മുറിച്ചുനീക്കാനാണ് മരത്തില്‍ കയറിയത്. ബോധരഹിതനായ രമേശന്‍ ഒരു മണിക്കൂറോളം മരത്തില്‍ കുടുങ്ങിക്കിടന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ താങ്ങിപ്പിടിച്ചാണ് താഴെ വീഴാതെ നോക്കിയത്. മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി രമേശനെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ : സരിത. മക്കള്‍: അക്ഷയ, അഭിനവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....