തിരുവനന്തപുരം : ഇന്ന് മുതല്‍ തുടങ്ങുന്ന അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. രണ്ടുമാസം കൂടി പഠനംപൂര്‍ത്തീകരിച്ച് മതി പരീക്ഷയെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്നത് പരിഗണിക്കാമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരീക്ഷ നിര്‍ബന്ധമായി എഴുതിപ്പിക്കാന്‍ സമ്മര്‍ദവുമായി മെഡിക്കല്‍ കോളജുകളും രംഗത്തുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലറും പുറത്തിറക്കി.
പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ എം.ബി.ബി.എസ് പരീക്ഷ ; ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍
RECENT NEWS
Advertisment



























