പാലക്കാട് : പാലക്കാട് വാളയാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടത് തിരുപ്പൂര്‍ സ്വദേശികളാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമന്‍ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചത് ബാലാജി, മുരുകേശന്‍ എന്നിവരാണ്. അപകടമുണ്ടായത് പുലര്‍ച്ചെ 4.30ഓടെയാണ്. അപകടമുണ്ടായത് സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ്. അപകടകാരണം വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു
RECENT NEWS
Advertisment



























