രാജ്യാന്തര ഫിലിം ഫെസ്റ്റിവെല്‍ ; സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യാന്തര ഫിലിം ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച്‌ സൗജന്യമായി ടിക്കറ്റ് എടുക്കാം. രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്‌.ഷാജി, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ്, പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) കെ.ജെ റിജോയ്, ആര്‍.ഐ.എഫ്.എഫ്.കെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സബ് കമ്മിറ്റി ചെയര്‍മാന്‍ സോഹന്‍ സീനുലാല്‍, കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ട്ണര്‍ കെ.എം.ആര്‍.എല്‍ ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍

0
ദില്ലി: വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ...

കാണിക്ക എണ്ണൽ സുരക്ഷ കർശനമാക്കി ; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

0
ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ...

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...