ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഇ​ന്റേ​ണ്‍​ഷി​പ് ; ഹ​ര്‍ജി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചൈ​ന​യി​ലെ മെ​ഡി​ക്ക​ല്‍ പ​ഠ​നം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഇ​ന്റേ​ണ്‍​ഷി​പ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ര്‍ജി​യി​ല്‍ ഹൈ​കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹൈ​കോ​ട​തി ര​ജി​സ്ട്രി​യു​മാ​യി ആ​ലോ​ചി​ച്ച്‌ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്​ ഇ-​മെ​യി​ലി​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ജ​സ്റ്റി​സ്​ പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹ​ര്‍ജി​ക്കാ​രോ​ടും നി​ര്‍​ദേ​ശി​ച്ചു. വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷാ​ക​ര്‍​തൃ സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹ​ര്‍​ജി വീ​ണ്ടും ഏ​പ്രി​ല്‍ നാ​ലി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ചൈ​നീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യെ​ങ്കി​ലും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ഇ​തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യി​ല്ല. അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ കോ​ള​ജു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ത്​ വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ് ഹ​ര്‍ജി​യി​ലെ വാ​ദം. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്റേ​ണ്‍​ഷി​പ് ചെ​യ്യാ​ന്‍ ചൈ​നീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​​​ണ്ടെ​ങ്കി​ലും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ഇ​തും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...