തോറ്റു തോറ്റ് പഠിച്ച് ഡോക്ടറാകേണ്ട ; രണ്ടിലേറെ പരീക്ഷയിൽ തോറ്റാൽ അതേ ക്ലാസിൽ വീണ്ടും പഠിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സപ്ളിമെന്ററിയായി പരീക്ഷകള്‍ ഒന്നിച്ചെഴുതി ഡോക്ടറാകാമെന്ന് ഇനി മോഹിക്കേണ്ട. ആദ്യവര്‍ഷം രണ്ടിലേറെ പരീക്ഷകളില്‍ തോറ്റാല്‍ അതേ ക്ലാസില്‍ വീണ്ടുമിരുന്ന് പഠിക്കണമെന്ന പുതിയ എം.ബി.ബി.എസ് വ്യവസ്ഥ ആയുര്‍വേദം ഉള്‍പ്പെടെ മറ്റ് മെഡിക്കല്‍ കോഴ്സുകള്‍ക്കും ബാധകമാക്കാന്‍ ആലോചന. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വര്‍ഷ ക്ലാസിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതായിരുന്നു മുന്‍രീതി. സപ്ളിമെന്ററി പരീക്ഷ എഴുതി വിജയിച്ചാല്‍ മതിയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്‍ ഇതില്‍ മാറ്റം വരുത്തി. അവരുടെ ആദ്യവര്‍ഷ പരീക്ഷ അടുത്തിടെയാണ് കഴിഞ്ഞത്. ഫലം വന്നിട്ടില്ല. രണ്ടിലേറെ വിഷയത്തില്‍ തോറ്റാല്‍ സേ പരീക്ഷ എഴുതി ജയിക്കാന്‍ അവസരം നല്‍കും. ജയിച്ചില്ലെങ്കില്‍ ജൂനിയര്‍ ബാച്ചിനൊപ്പം പഴയ ക്ലാസില്‍ ഒരു വര്‍ഷം വീണ്ടും പഠിക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പരീക്ഷകളിലും ഇത് ബാധകമായേക്കും.

പ്രാപ്തിയുള്ള ഡോക്ടര്‍മാരാവാന്‍ പാഠഭാഗങ്ങള്‍ യഥാസമയം ഉള്‍ക്കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുടെ ഭാഗമാണിത്. ബി.ഡി.എസിനും ബി.എസ് സി നഴ്സിംഗിനും നടപ്പാക്കിയിട്ടില്ല. ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ നടപ്പാക്കിയേക്കും. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമാകും ആയുഷ് കൗണ്‍സില്‍ തീരുമാനമെടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...