കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി വി. അബ്ദുറഹിമാന്‍

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ നേടുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സര്‍വകലാശാലകളും പുതിയ തൊഴില്‍ കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കെ. സഈദ, ജില്ല പഞ്ചായത്ത് അംഗം ഷഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ്, പഞ്ചായത്ത് അംഗം രത്നകുമാരി, എ.ഡി.എം എന്‍.എം. മെഹറലി, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടത്തിന്റെയും ജില്ല സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാനിങ് ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് മെഗാ ജോബ് ഫെയര്‍ നടത്തിയത്. 600ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. 75 തൊഴില്‍ദാതാക്കളും മേളയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...