ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് കെഎസ്ആർടിസി ; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലിറ്ററിന് ആറ് രൂപയോളം അധികം നൽകി ഡീസൽ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് വില നിർണയത്തിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചത്.

റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഊർജ രംഗത്തെ വിദഗ്ധരെയും കൂടി ഉൾപ്പെടുത്തിയാകണം പ്രത്യേക അതോറിറ്റി. ഇതിനാവശ്യമായ നിർദേശം കേന്ദ്രസർക്കാരിന് നൽകണമെന്നും കെഎസ്ആർടിസിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതൽ കെഎസ്ആർടിസി തുടങ്ങി ബൾക്ക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് വിപണി വിലയേക്കാൾ കൂടുതൽ തുകയ്ക്കാണ് എണ്ണ കമ്പനികൾ ഡീസൽ വിൽക്കുന്നത്. ഈ തീരുമാനം റദ്ദാക്കണമെന്നും കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...