മീ ടൂ വിവാദം ; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ അറസ്സിന് വഴിയൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മീ ടൂ വിവാദത്തില്‍  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ അറസ്സിന് വഴിയൊരുങ്ങുന്നു.
ഇദ്ദേഹത്തിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങി. വൈകാതെ മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മുഖ്യ ചുമതലയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനെതിരെയാണ് മീ.ടൂ ആരോപണം ഉയര്‍ന്നത്. എട്ടു പെണ്‍കുട്ടികളാണ് പല കാലയളവില്‍ ഇദേഹം ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നീണ്ടു പോകുകയായിരുന്നു.

ലഭിച്ച ചില ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു പോലീസ്. അറസ്റ്റടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ ഇയാള്‍ തന്റെ പഴയ മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിക്കുകയും ഫോണ്‍ മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ താമസിച്ചിരുന്ന ഫ്ലാറ്റുകളില്‍ നിന്നും ചില തെളിവുകള്‍ പോലീസ് കണ്ടെടുത്തു.

ഇതോടെയാണ് നിര്‍ണായക നടപടികളിലേക്ക് പോലീസ് കടക്കാനൊരുങ്ങുന്നത്. ഇതിനിടെ ഈ മാധ്യമ പ്രവര്‍ത്തകന്‍ ഒരു മുഖ്യധാര ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ചുമതലയില്‍ പ്രവേശിച്ചിരുന്നു. പഴയ കേസുകള്‍ സജീവമായതോടെ ഇവിടെ നിന്നും തടിതപ്പാനാണ് പദ്ധതി.

മുമ്പ് ഈ മാധ്യമ പ്രവര്‍ത്തകന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ നടത്തിയിരുന്നു. ഇതില്‍ പങ്കാളിയായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുഹൃത്തിന്  കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വ്യക്തമായ അറിവുണ്ടായിരുന്നു. പ്രമുഖ വനിതാ ജേര്‍ണലിസ്റ്റിന്റെ ഭര്‍ത്താവ് കൂടിയായ ഇയാള്‍ ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ഉള്‍പ്പെട്ടിരുന്നു. ചാനലിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും ഈ സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ വഴി ഇപ്പോഴും ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായും ആരോപണമുണ്ട്.

ജേര്‍ണലിസം പഠിക്കാതെ ഒരു പ്രമുഖ മാധ്യമത്തില്‍ ജോലി സമ്പാദിച്ച വനിതാ ജേര്‍ണലിസ്റ്റും ഇയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടു നിന്നതായാണ് സൂചന. അന്നു ചില പ്രോഗ്രാമില്‍ തല കാണിച്ചിരുന്ന ഇവരെ പിന്നീട് വാര്‍ത്താ വിഭാഗത്തിലേക്ക് എത്തിച്ചതിന്റെ പ്രത്യുപകാരമായി ഇയാള്‍ക്ക് കൂട്ടുനിന്നതായാണ് പുറത്തു വരുന്ന വിവരം. ഇവരെയും കേസില്‍ പ്രതിയാക്കിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...