മഹാകുംഭമേള നിശ്ചയിച്ച ദിവസം വരെ നടത്തും ; ഉത്തരാഖണ്ഡ് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാര്‍: മഹാകുംഭമേള വെട്ടിച്ചുരുക്കുമെന്ന അഭ്യൂഹത്തെ തള്ളി ഉത്തരാഖണ്ഡ് ഭരണകൂടം. കഴിഞ്ഞ ദിവസത്തെ ഷാഹി സ്‌നാനത്തിനടക്കം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന പശ്ചാത്തലത്തിലാണ് കുംഭമേള നിര്‍ത്തിവെയ്ക്കുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തീര്‍ത്ഥാടകര്‍ക്കുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതും തിരക്ക് നിയന്ത്രണാധീനവുമാണെന്ന് ഹരിദ്വാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്നാം ഷാഹി സ്‌നാനത്തിന് ഇന്നലെ മാത്രം 13,51,631 പേരാണ് ഗംഗയില്‍ മുങ്ങി ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായത്. തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിക്കുന്നതും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി മാത്രം രജിസറ്റര്‍ ചെയ്യുന്നതും കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കുംഭമേള സാധാരണനിലയില്‍ ജനുവരി മാസം മുതലാണ് ആരംഭിക്കാറ്. കൊറോണ നിയന്ത്രണം കാരണമാണ് ഏപ്രില്‍ ഒന്നു മുതല്‍ മുപ്പതാം തിയതി വരെ ചുരുക്കിയത്. എല്ലാ തീരുമാനങ്ങളും കൂട്ടമായാണ് എടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും കുംഭമേള തീര്‍ത്ഥാടനം നിര്‍ത്തിവെയ്ക്കാന്‍ ഒരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ല. ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത് അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...