നൃൂഡൽഹി : ശക്തി പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ പ്രധാനമന്ത്രി വളച്ചൊടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ അടിച്ചമര്‍ത്തുന്ന ശക്തിയെയാണ് താന്‍ ഉദ്ദേശിച്ചത്. പറഞ്ഞത് സത്യമെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടെന്നും രാഹുല്‍ എക്സില്‍ വിശദീകരിച്ചു. നിഷേധാത്മക ശക്തികളോട് പോരാടുമെന്നും പോസിറ്റീവ് ശക്തികള്‍ കൂടെയുണ്ടെന്നുമാണ് രാഹുല്‍ പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് അലോക് ശര്‍മ പറഞ്ഞു. പോരാട്ടം പൈശാചിക ശക്തിയും ദൈവിക ശക്തിയും തമ്മിലെന്നാണെന്ന് രാഹുല്‍ ഉദ്ദേശിച്ചതെന്ന് പവന്‍ ഖേരയും പറഞ്ഞു. ശക്തിക്കെതിരാണ് പോരാട്ടമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ആയുധമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രംഗത്തെത്തിയത്. ശക്തിക്കെതിരെ എന്നത് രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തില്‍വച്ചാണ് രാഹുല്‍ ഗാന്ധി ശക്തിപരാമര്‍ശം നടത്തിയത്. ശക്തിക്കെതിരായാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടം. രാജാവിന്‍റെ ആത്മാവ് ഇവിഎമ്മിലാണ്. കേന്ദ്ര ഏജന്‍സികളിലാണ്. ആ ശക്തിയോട് പോരാടാന്‍ കെല്‍പ്പില്ലെന്ന് അടുത്തയിടെ കോണ്‍ഗ്രസ് വിട്ട നേതാവ് സോണിയ ഗാന്ധിയോട് പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹിന്ദു മത വിശ്വാസപ്രകാരം ശക്തിയെന്നത് ദേവിയാണ് അതിനാല്‍ രാഹുല്‍ ഗാന്ധിയുെട പരാമര്‍ശം ഹിന്ദുവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നാണ് ബിജെപി ആരോപണം. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ റാലിയില്‍ നരേന്ദ്ര മോദി ശക്തി പരാമര്‍ശം ആയുധമാക്കി. തനിക്ക് എല്ലാ അമ്മമാരും സഹോദരിമാരും ശക്തിയാണ്. ആ ശക്തിയെ തകര്‍ക്കാനാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനമെന്നും മോദി കുറ്റപ്പെടുത്തി. ശക്തിക്കായുള്ള പോരാട്ടത്തിന്‍റെ ഫലം ജൂണ്‍ 4ന് അറിയാമെന്നും മോദി. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടന്നപ്പോഴെല്ലാം ബിജെപി പീഡകര്‍ക്കൊപ്പമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കുറ്റപ്പെടുത്തി. അഴിമതിയുടെയും അനീതിയുടെയും അസത്യത്തിന്‍റെയും ശക്തിക്കെതിരെ പോരാടണമെന്നാണ് താന്‍ പറഞ്ഞതെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































