മുംബൈയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു ; ബുധനാഴ്ച ഒരു മരണവും 13 പുതിയ കേസുകളും രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു. ബുധനാഴ്ച ഒരു മരണവും 13 പുതിയ കേസുകളും രേഖപ്പെടുത്തിയതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. ഭിവണ്ടിയിലാണ് എട്ട് മാസം പ്രായമുള്ള കുട്ടി അഞ്ചാംപനി ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഈ വര്‍ഷം ഇതുവരെ 12 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നവംബര്‍ 20 ന് കുട്ടിയുടെ ശരീരമാസകലം പാടുകള്‍ വീണു. ചൊവ്വാഴ്ച വൈകുന്നേരം ബിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

30 പുതിയ രോഗികളെ നഗരത്തിലെ സിവിക്/സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 22 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ബിഎംസി ഒരു പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ ബിഎംസിയുടെ സര്‍വേയില്‍ അഞ്ചാംപനിയെന്ന് സംശയിക്കുന്ന 156 കേസുകളും കണ്ടെത്തി. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം 233 ആയി ഉയര്‍ന്നു.

ഈ വര്‍ഷം ഇതുവരെ അഞ്ചാംപനിയെന്ന് സംശയിക്കുന്ന 3,534 കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 156 എണ്ണം പുതിയതാണ്. പനി, ചുണങ്ങു തുടങ്ങിയവ കാണപ്പെടുന്നതോടെയാണ് രോഗം സംശയിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.04 ലക്ഷത്തിലധികം വീടുകളില്‍ സിവില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

24 സിവില്‍ വാര്‍ഡുകളിലെ 11 എണ്ണത്തിലും അഞ്ചാംപനി പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ഏകദേശം 22 സ്ഥലങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ പുതിയതായി സ്ഥിരീകരിച്ച 13 കേസുകള്‍ ദക്ഷിണ മുംബൈയിലെ എ വാര്‍ഡ് ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത വാര്‍ഡുകളില്‍ നിന്നുള്ളവയാണ്. ചുണങ്ങുള്ള എല്ലാ പനി കേസുകള്‍ക്കും വിറ്റാമിന്‍-എ രണ്ട് ഡോസ് നല്‍കുന്നുണ്ട്.

24 മണിക്കൂറിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കുമെന്ന് ബിഎംസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കസ്തൂര്‍ബാ ഹോസ്പിറ്റല്‍, ശിവാജി നഗര്‍ മെറ്റേണിറ്റി ഹോം, ഭാരതരത്‌ന ഡോ ബാബാസാഹെബ് അംബേദ്കര്‍ ഹോസ്പിറ്റല്‍, രാജവാദി ഹോസ്പിറ്റല്‍, ശതാബ്ദി ഹോസ്പിറ്റല്‍, കുര്‍ള ഭാഭ ഹോസ്പിറ്റല്‍, ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെ ഹോസ്പിറ്റല്‍, ബോറിവാലി, സെവന്‍ ഹില്‍സ് ഹോസ്പിറ്റല്‍ എന്നിങ്ങനെ എട്ട് ആശുപത്രികളിലാണ് ഇപ്പോള്‍ അഞ്ചാംപനി രോഗികളെ പ്രവേശിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...