ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കവരത്തി : ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, കേന്ദ്ര സര്‍ക്കാറിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ദിരാ ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിര്‍ദ്ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം കോടതി അം​​ഗീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...