അമരാവതിയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയുടെ കൊലപാതകം ; എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ അമരാവതിയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയുടെ കൊലപാതകത്തില്‍ എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യു.പി.എ, കലാപശ്രമം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ ദേശീയതലത്തില്‍ ഗൂഢാലോചന നടന്നി​ട്ടുണ്ടോ വിദേശ സംഘടനകളുടെ സഹായം ലഭിച്ചിട്ടു​ണ്ടോയെന്നും എന്‍.ഐ.എ അന്വേഷിക്കും.

മഹാരാഷ്ട്രയിലെ അമരാവതിയിലെ ഉമേഷ് കോലെയുടെ മരണം സംബന്ധിച്ചാണ് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകന്റെ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജൂണ്‍ 21ന് രണ്ട് പേര്‍ ഉമേഷിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം.

തുടര്‍ന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ഉമേഷിന്റെ കൊലപാതകത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ പോലീസ് അന്വേഷണം നടത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇയാള്‍ പങ്കുവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...