മേടയിൽ പടി – മകരചാലിൽ പടി റോഡിൽ യാത്ര ദുഷ്ക്കരം

For full experience, Download our mobile application:
Get it on Google Play

എടത്വ: തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മേടയില്‍ പടി – മകരചാലില്‍ പടി റോഡില്‍ യാത്ര ദുഷ്‌ക്കരം. കിടപ്പു രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഒരു മഴ പെയ്താല്‍ റോഡ് ചെളിക്കുളമാകും. വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളില്‍ പോലും സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. തലവടി പാരേത്തോട് – ഗവ. ഹൈസ്‌കൂള്‍ റോഡില്‍ എത്താന്‍ ഉള്ള ഏക വഴിയാണ്. ക്യഷി ആരംഭിച്ചാല്‍ മകരച്ചാലില്‍ പാടശേഖരത്തേക്കുള്ള വഴിയാണ്.

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കുന്നതിന് പ്രദേശവാസികള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. റോഡിലെ വെള്ളക്കെട്ട് മൂലം ഒരാഴ്ചയോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഒടുവില്‍ സംസ്‌ക്കാര ചടങ്ങിനായി വീട്ടുകാര്‍ തന്നെ മണ്ണിറക്കിയാണ് താത്ക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...