മുഖ്യമന്ത്രി വി ഡി സതീശന്റെ വസതിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്. സാധാരണ നിലയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാറുള്ള വസതിയിൽ, ഇന്ന് മാധ്യമപ്രവർത്തകരെ കടത്തിവിടേണ്ടതില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസ്സിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ അദ്ദേഹം മുഖം തിരിച്ച് വാഹനത്തിൽ കയറിപ്പോയി.

വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതെ ഇത് പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. വസതിയിലേക്ക് സന്ദർശകർക്കും ജീവനക്കാർക്കും പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മാത്രമാണ് പ്രവേശനമില്ലാത്തത്. മുൻപ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ താമസിച്ചിരുന്ന ഘട്ടത്തിലൊന്നും ഉണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലടക്കം 12 സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ നടക്കുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...