മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം ; കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആളുകളുമായി ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ കൊവിഡ് 19 മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊവിഡ് 19 രോഗികളുമായി ഇടപഴകുകയും രോഗം പിടിപെടുകയും ചെയ്തത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറ കൈകാര്യം ചെയ്യുന്നവര്‍, ഫൊട്ടോഗ്രാഫേഴ്‌സ് തുടങ്ങിയവര്‍ ഹോട്ട് സ്‌പോട്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്യുമ്പോള്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. മാധ്യമ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്‍മാരും ഉള്‍പ്പെടുന്ന സംഘത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും ഇതുപോലെ  മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

The post മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം ; കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...