മടക്കിയെടുക്കാവുന്ന ‘മെഡിക്യാബ്’ : കൊറോണ ബാധിതരെ ചികിത്സിക്കാന്‍ എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി സൗകര്യo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ ബാധിതരെ ചികിത്സിക്കാന്‍ എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും ഐഐടി മദ്രാസിനു കീഴിലെ സ്റ്റാര്‍ട്ടപ്പ് മോഡുലസ് ഹൗസിങ്ങും. ‘മെഡിക്യാബ്’ എന്ന ഈ ആശുപത്രി സംവിധാനം രോഗബാധിതരെ കണ്ടെത്തി സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ച്‌ ചികിത്സിക്കാന്‍ സഹായിക്കുന്നതാണ്.

ഡോക്ടറുടെ മുറി, രോ​ഗിക്കുള്ള ഐസൊലേഷന്‍ മുറി, രണ്ട് കിടക്കകളോട് കൂടിയ ഐസിയു എന്നിവയാണ് മെഡിക്യാബില്‍ ഉള്ളത്. മടക്കിയെടുക്കാവുന്ന ഇവ ഏത് പ്രദേശത്തേക്കും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ നാല് പേര്‍ ചേര്‍ന്ന് ഇത് എവിടെയും സ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മഴയെപ്പോലും പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയും.

വൈദ്യുത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊടിയും മറ്റും കടക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുക്കാവുന്ന ഇവ 200, 400, 800 ചതുരശ്ര അടി വലുപ്പത്തില്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...