പോലീസ് ഏമ്മാന് സുഖിച്ചില്ല ; മെഡിക്കൽ കോളജിലേക്ക് കാൻസർ രോഗികളെയും ആരോഗ്യ പ്രവർത്തകരെയും കൊണ്ടുപോയ ബസ് തടഞ്ഞ് തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാൻസർ രോഗികളെയും ആരോഗ്യ പ്രവർത്തകരെയും കൊണ്ട് അത്യാവശ്യ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞ് പോലീസ് തിരിച്ചയച്ചു. സ്പെഷൽ ഓർഡിനറി ബസുകൾ ഓടിക്കാൻ അനുമതിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട ബസിൽ 54 യാത്രക്കാർ ഉണ്ടായിരുന്നു. എംസി റോഡിൽ തിരുനക്കര മൈതാനത്തിനു സമീപം ബസ് തടഞ്ഞു. കണ്ടക്ടറും ഡ്രൈവറും വിവരങ്ങൾ ധരിപ്പിച്ചിട്ടും കടത്തിവിട്ടില്ല.

ബസ് തിരികെ സ്റ്റാൻഡിൽ എത്തിച്ചു. ഇന്നലെ പകൽ 12 നാണ് സംഭവം. കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു. രാവിലെയുള്ള സർവീസ് കഴിഞ്ഞാൽ പിന്നീട് ഒന്നരയ്ക്ക് മാത്രമേ അടുത്ത സർവീസുള്ളൂ. എന്നാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെട്ടതിനാൽ സ്പെഷൽ സർവീസിന് അധികൃതർ തയാറായി. സ്പെഷൽ സർവീസ് എന്ന ബോർഡ് വെച്ചിരുന്നു. ബോർഡ് വച്ചതോടെ സ്റ്റാൻഡിലുള്ള സാധാരണ യാത്രക്കാരും കയറി.

എന്നാൽ സീറ്റിങ് കപ്പാസിറ്റി 54 പേർക്കേ ഉണ്ടായിരുന്നുള്ളു. നിർത്തിക്കൊണ്ട് യാത്ര അനുവദിച്ചില്ല. ബാക്കി ഉള്ളവരെ അടുത്ത ബസിൽ കൊണ്ടു പോകാമെന്ന് അധികൃതർ പറഞ്ഞിരുന്നു. ബസ് തിരുനക്കരയിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞെന്ന് ഡിടിഒ വി.എം. അബ്ദുൽ നാസർ പറഞ്ഞു. അധികൃതർ ഉടൻ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടു. കെഎസ്ആർടിസി തിരുവനന്തപുരം എംഡിയുടെ ഓഫിസിലും വിവരം അറിയിച്ചു.

ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള സർവീസ് തടയരുതെന്നു പോലീസിനു നിർദേശം കിട്ടി. അതിനു ശേഷം ഈ ബസിലെ യാത്രക്കാരെ ഒന്നരയ്ക്കുള്ള ബസിൽ വിട്ടു. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ മെഡിക്കൽ കോളജ് വഴിയുള്ള സ്വകാര്യ ബസുകൾ ഇന്നലെ കുറവായിരുന്നു. ഇതേസമയം മറ്റു സർവീസുകൾ വെട്ടിക്കുറച്ചാലും ഇന്നു മുതൽ മെ‍‍ഡിക്കൽ കോളജിലേക്കുള്ള ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...